Latest NewsNewsIndia

പാകിസ്ഥാന് ഇനി തിരിച്ചടിയുടെ കാലം; ഇന്ത്യന്‍ സൈനിക മേധാവി സൗദിയിലേക്ക്

ന്യൂഡൽഹി: പാകിസ്ഥാന് ഇനി തിരിച്ചടിയുടെ കാലം. ഇന്ത്യന്‍ സൈനിക മേധാവി മനോജ് മുകുന്ദ് നരവാനെ സൗദിയിലേക്ക്. സന്ദര്‍ശനത്തില്‍ സുരക്ഷാരംഗത്തെ സഹകരണം ചര്‍ച്ചയായേക്കും. പാകിസ്താനുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ട്. ആദ്യമായാണ് ഇന്ത്യന്‍ സൈനിക മേധാവി ഏഷ്യന്‍ അറബ് രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനെത്തുന്നത്.

Read Also: ക്വാറന്റീനിൽ കഴിയുന്നവരെ കാണാനില്ല; നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍

എന്നാൽ സൗദിയിലെത്തുന്ന അദ്ദേഹം സൗദി നാഷണല്‍ ഡിഫന്‍സ് കോളജില്‍ സന്ദര്‍ശനം നടത്തും. ശേഷം സൈനിക മേധാവികളുമായി കൂടിക്കാഴ്ചയുണ്ടാകും. ഇതിന് ശേഷം യു.എ.ഇയിലേക്ക് പുറപ്പെടും. അതേസമയം നേരത്തെ നേപ്പാളിലേക്കും മ്യാന്മറിലേക്കും സൈനിക മേധാവി സമാന രീതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button