Latest NewsKeralaNews

ക്വാറന്റീനിൽ കഴിയുന്നവരെ കാണാനില്ല; നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍

പോലീസിന് ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനുളള നിര്‍ദേശവും കൈമാറി.

പത്തനംതിട്ട: കോവിഡ് പോസിറ്റീവ് ആയതോ, നിരീക്ഷണത്തില്‍ കഴിയുന്നതോ ആയവർ ക്വാറന്റൈന്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. നിരവധി ആളുകളാണ് ക്വാറന്റീൻ ലംഘിച്ച് പുറത്തുപോകുന്നത്.

Read Also: വിവാദങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി ഇറങ്ങുന്നു..

വീടുകളിൽ ക്വാറന്റീനിൽ കഴിയുന്ന സ്പെഷ്യല്‍ വോട്ടേഴ്സായ കോവിഡ് പോസിറ്റീവ് ആയതോ, ക്വാറന്റീനിലുള്ളതോ ആയ വോട്ടര്‍മാര്‍ക്ക് റിട്ടേണിംഗ് ഓഫീസര്‍മാര്‍ വീടുകളില്‍ സ്പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യാനെത്തുമ്പോള്‍ ഇത്തരം ആളുകള്‍ വീടുകളില്‍ ഇല്ലാതെ വന്നാല്‍ അവരുടെ ലിസ്റ്റ് പോലീസിന് കൈമാറാന്‍ അതാത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പോലീസിന് ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനുളള നിര്‍ദേശവും കൈമാറി.

shortlink

Post Your Comments


Back to top button