KeralaLatest NewsNews

എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത അവസ്ഥ, തലമുടിവരെ മൂത്രത്തില്‍ നനഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ല; പരാതിയുമായി രോഗി

കഴിഞ്ഞ മാസം 26നാണ് കൊവിഡ് പോസിറ്റീവായ ലക്ഷ്‌മിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്

തിരുവനന്തപുരം: തലമുടിവരെ മൂത്രത്തില്‍ നനഞ്ഞിട്ടും നഴ്സുമാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയുമായി വട്ടപ്പാറ സ്വദേശിയായ ലക്ഷ്‌മി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സയ്‌ക്കെതിരെയാണ് ലക്ഷ്മിയുടെ ആരോപണം. കൊവിഡ് രോഗിയായ തനിക്ക് പനിയും ശ്വാസംമുട്ടും ഉണ്ടായിരുന്നുവെന്നും എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ മൂത്രത്തില്‍ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും ലക്ഷ്മി പറയുന്നു.

”കൊവിഡ് രോഗിയായ തനിക്ക് പനിയും ശ്വാസംമുട്ടും ഉണ്ടായിരുന്നു. മോശം ആരോഗ്യാവസ്ഥയായിരുന്നു. ആറാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ലക്ഷ്‌മിക്ക് കുത്തിവയ്‌പ്പ് നടത്തിയതോടെ ശരീര വേദനയും ക്ഷീണവും കൂടിയെന്നാണ് ആരോപണം. തനിക്ക് ചില മരുന്നുകളോട് അലര്‍ജി ഉണ്ടെന്ന് അറിയിച്ചിരുന്നു. പക്ഷെ അലര്‍ജി പരിശോധന പോലും നടത്താതെ കുത്തിവയ്‌പ്പ് തുടര്‍ന്നു എന്നും ഇത് ആരോഗ്യം കൂടുതല്‍ വഷളാക്കി” യുവതി പറഞ്ഞു.

read  also:“സി പി എമ്മിന് കേരളത്തിൽ മാത്രമല്ല ഇനി ഇന്ത്യയിൽ തന്നെ ഭാവിയുണ്ടോയെന്നുളളത് ചോദ്യചിഹ്നമാണ്” : വി മുരളീധരന്‍

ആരോഗ്യം ക്ഷയിച്ചതോടെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനാകാത്ത അവസ്ഥയായി. കിടക്കയില്‍ തന്നെ മൂത്രമൊഴിച്ചു. തലമുടിവരെ മൂത്രത്തില്‍ നനഞ്ഞിട്ടും നഴ്സുമാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും യുവതി ആരോപിച്ചു. ഇപ്പോൾ കൊവിഡ് നെഗറ്റീവായെങ്കിലും തന്റെ ആരോഗ്യം മോശമാണെന്നും അവർ പറയുന്നു.

കഴിഞ്ഞ മാസം 26നാണ് കൊവിഡ് പോസിറ്റീവായ ലക്ഷ്‌മിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ച ആശുപത്രി അധികൃതര്‍ ന്യുമോണിയ ഭേദമാകുന്നതിനുളള ആന്റിബയോട്ടിക്കാണ് നല്‍കിയതെന്നും രോഗി ഗുരുതരവാസ്ഥയിലായിട്ടില്ലെന്നും കൃത്യമായ ചികിത്സയും പരിചരണവും നല്‍കിയെന്നും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button