KeralaLatest NewsNews

സക്കീർ ഹുസൈനും ബിനീഷും ‘ചങ്ക്സ്‘; പരപ്പന അഗ്രഹാരയിൽ മുറി ഒഴിവുണ്ട്, സക്കീറിന് പതിയേ പോകാം

മയക്കുമരുന്നിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്ക് പറന്നത് 6 തവണ

സിപിഎം കളമശേരി മുന്‍ എരിയാ സെക്രട്ടറി സക്കീര്‍ ഹുസൈൻ കഴിഞ്ഞ 10 വർഷത്തിനിടെ സമ്പാദിച്ചത് ലക്ഷങ്ങളുടെ 4 വീടുകൾ. സക്കീറിനെതിരായ സിപിഎം അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ സക്കീർ ഹുസൈനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചു.

പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച് നിരവധി തവണ വിദേശയാത്രകൾ നടത്തിയതായും തെളിഞ്ഞു. ആറ് തവണയാണ് ഇയാൾ ബാങ്കോക്കിലേക്ക് മാത്രം യാത്ര ചെയ്തത്. മയക്കുമരുന്നിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്ക് യാത്ര ചെയ്തത് ഏറെ സംശയം ചെലുത്തുന്നു. മയക്കുമരുന്ന് കേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയുമായി ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്. ഇഡിയുടെ അന്വേഷണത്തിനൊടുവിൽ ബിനീഷും സക്കീറും തമ്മിലുള്ള ബന്ധം തെളിഞ്ഞാൽ ബിനീഷിനൊപ്പം പരപ്പര അഗ്രഹാര ജയിലിൽ കഴിയാൻ സക്കീറിനും അവസരമുണ്ടാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്.

Also Read: ‘മത്സരം സി.പി.എമ്മിനെതിരെ, ജീവൻ വരെ നഷ്ടപ്പെടാം‘; സുരേഷിന്റെ പോരാട്ടം നീതിക്ക് വേണ്ടി

കളമശേരി മേഖലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ സക്കീർ ഹുസൈൻ കെട്ടിപ്പൊക്കിയത് 4 വമ്പൻ വീടുകളാണ്. 2018ലാണ് അവസാനമായി വീട് വാങ്ങിയത്. അതും 76 ലക്ഷം രൂപയ്ക്ക്. ക്രമാധീതമായി വൻ തോതിൽ സക്കീർ ഹുസൈൻ സ്വത്ത് സമ്പാദനം നടത്തിയെന്ന് സി പി എം തന്നെ റിപ്പോർട്ടിൽ പറയുന്നു. സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാൻ കാരണമായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Also Read: ഹരീഷ് വാസുദേവന്റെ അച്ഛന്റെ പേര് ഓടയ്ക്ക്: വൈറലാകുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ്

സക്കീർ ഹുസൈൻ തുടർച്ചയായി സ്ഥലവും വീടും വാങ്ങുന്നുവെന്നത് മനസിലാക്കിയ പാർട്ടി ഇക്കാര്യത്തിൽ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ഇതിനുശേഷവും സക്കീർ ഹുസൈൻ സ്വത്ത് അനധികൃതമായി സമ്പാദിച്ചതാണ് പാർട്ടിയെ ചൊടിപ്പിച്ചത്. കിംഗ് മേക്കറായി പാർട്ടിയിൽ വിലസിയിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാനാകാത്തതിനേയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനിടെ സക്കീർ ഹുസൈന്റെ അനധികൃതമായ സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു ഇ.ഡിക്ക് കത്തയച്ചു. പരാതിയിന്മേൽ അന്വേഷണം ഉടനുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button