Latest NewsNewsIndia

പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് പ്രത്യേക നിര്‍ദേശം, രാജ്യത്ത് അതീവ സുരക്ഷ

ന്യൂഡല്‍ഹി: പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് പ്രത്യേക നിര്‍ദേശം, രാജ്യത്ത് അതീവ സുരക്ഷ . രാജ്യത്ത് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ നേരിടാനാണ് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതെ സമയം, കേരളത്തെ ഭാരത് ബന്ദില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read Also : സായുധ സേന പതാക ദിനത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച മോഹൻലാലിനെ നേരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ കൊണ്ടുവന്ന മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് തലസ്ഥാനത്തു പ്രതിഷേധിക്കുന്നത്. ബന്ദിന് പ്രതിപക്ഷ സംഘടനകളും പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയും ശനിയാഴ്ച പരാജയപ്പെട്ടിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button