Latest NewsIndiaNews

വാക്സിന്‍ സംഭരണ കേന്ദ്രത്തിന് സംരക്ഷണം ഉറപ്പാക്കണമെന്ന് യു പി മുഖ്യമന്ത്രി

ലക്നൌ: കൊവിഡ് വൈറസ് വാക്സിന്‍ സൂക്ഷിക്കാന്‍ സംഭരണ ശാലകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ സംഭരണശാലകള്‍ക്ക് ഇവിഎമ്മുകള്‍ക്ക് നല്‍കുന്നതിന് സമാനമായ സംരക്ഷണം നല്‍കണമെന്നും യോഗി ആദിത്യനാഥ് അധികാരികളോട് നിർദ്ദേശം നൽകി.

എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനാണ് ഇവിഎമ്മിന് സമാനമായ സുരക്ഷ ഒരുക്കുന്നതെന്നാണ് യോഗി വിശദമാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ സംബന്ധിയ പരിശീലനങ്ങളും നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button