Latest NewsNewsIndia

അജ്ഞാത രോഗം പടരുന്നു : നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എലൂരു : ആന്ധ്രാപ്രദേശിലെ എല്ലൂരിൽ അജ്ഞാത രോഗത്തെ തുടർന്ന് ഇരുന്നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളാണ് രോഗികൾ കാണിക്കുന്നത്. രോഗബാധ ഏറ്റവരെല്ലാവരും പരസ്പരം ബന്ധമില്ലാത്ത എല്ലൂരിന്റെ വിവധ ഭാഗങ്ങളിലുള്ളവരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇവരിൽ 70 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. 76 സ്ത്രീകളും 46 കുട്ടികളും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.രോഗികളില്‍ ഭൂരിഭാഗവും പ്രായമായവരും കുട്ടികളുമാണെന്നത് ശ്രദ്ധേയമാണ്. ഏലൂരു സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഒരു മെഡിക്കല്‍ സംഘം കേസുകള്‍ പരിശോധിച്ചു.

അതേസമയം ചികിത്സയിലുള്ള ആറുവയസ്സുകാരിയുടെ നില വഷളായതിനെ തുടര്‍ന്ന് വിജയവാഡയിലേക്ക് മാറ്റി. മുന്‍കരുതല്‍ നടപടിയായി വിജയവാഡയില്‍ അടിയന്തര വൈദ്യസംരക്ഷണ കേന്ദ്രം ആരംഭിച്ചു. രോഗികളില്‍ കൊവിഡ് പരിശോധനകള്‍ നടത്തിയെന്നും എല്ലാ റിപ്പോര്‍ട്ടുകളും നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ ഏലൂരുവിലെ 150 കിടക്കകളും വിജയവാഡയിലെ 50 കിടക്കകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജീവന് ഭീഷണിയുള്ള സാഹചര്യമില്ല. സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ഇതേകുറിച്ച് ആശങ്കപ്പെടേണ്ടതില്ല. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button