Latest NewsNewsCrime

വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവാവ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. മുസ്ലിം യുവാവിന്റെ വിവാഹാഭ്യര്‍ഥന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിരസിച്ചതിനു പിന്നാലെയാണ് യുവാവ് പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുകയുണ്ടായത്. സോണിയ എന്ന പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഫൈസാന്‍ എന്നയാളെ പോലീസ് പിടികൂടിയെന്ന് റാവല്‍പിണ്ടിയിലെ കോറല്‍ പോലീസ് സ്‌റ്റേഷനിലെ അധികൃതര്‍ പറയുകയുണ്ടായി. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഷെഹ്‌സാദിനു വേണ്ടിയുള്ള തിരച്ചിലുകള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിക്കുകയുണ്ടായി.

സോണിയയും ഷെഹ്‌സാദും റാവല്‍പിണ്ടിയിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയിലെ താമസക്കാരാണ് . ഷെഹ്‌സാദിന്റെ അമ്മ സോണിയയുടെ മാതാപിതാക്കളെ സമീപിക്കുകയും മകളെ മകന് വിവാഹം കഴിച്ചു നല്‍കണമെന്നും അഭ്യര്‍ഥിക്കുകയുമുണ്ടായി. എന്നാല്‍ സോണിയയുടെ മാതാപിതാക്കള്‍ വിവാഹാഭ്യര്‍ഥന നിരസിക്കുകയാണ് ഉണ്ടായത്. മകള്‍ മറ്റൊരു യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതിനാലാണ് ഷെഹ്‌സാദിന്റെയും അമ്മയുടെയും അഭ്യര്‍ഥന സോണിയയുടെ മാതാപിതാക്കള്‍ നിരസിക്കുകയുണ്ടായത്. സുഹൃത്തിനൊപ്പം ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സോണിയക്കു നേരെ പ്രതി നിറയൊഴിക്കുകയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button