Latest NewsIndiaNews

ലൗ ജിഹാദ് നിയമം; യു പി യിൽ 7 പേർ പിടിയിൽ

ഡൽഹി: നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരം യു പി യിൽ ഏഴ് പേർ അറസ്റ്റിലായി. ഹിന്ദു പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയെന്ന പരാതിയിലാണ് ഏഴ് പേർ അറസ്റ്റിലായത്. സീതാപൂറിലാണ് സംഭവം. ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പിതാവാണ് പൊലീസിൽ പരാതി നൽകിയത്.

സംഭവവുമായി ബന്ധപ്പെട്ട് 8 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനൊപ്പം വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും എട്ടംഗ സംഘം കവർന്നെന്നും പരാതിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് യോഗി സർക്കാർ നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button