തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ആരവമില്ലാതെ അഞ്ചു ജില്ലകളില്‍ ഇന്ന് കലാശക്കൊട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6912 വാര്‍ഡുകളിലാണ് ചൊവ്വാഴ്ച വോെട്ടടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് കോല്ലം പന്മന ഗ്രാമപഞ്ചായത്ത് പറഎംമ്പിമുക്ക് (5) വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റി. പ്രചാരണമവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. പ്രചാരണം ആരെ തുണക്കുമെന്നതിന്റെ നെഞ്ചിടിപ്പിലാണ് രാഷ്ട്രീയക്യാമ്ബുകള്.
Read Also: നാല് വോട്ടിന് വേണ്ടി ചെറ്റത്തരം കാണിക്കില്ല; തലയുയര്‍ത്തി നെഞ്ച് വിരിച്ച് പറയാനാകുമെന്ന് പിണറായി
എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും അനൗണ്‍സ്മെന്റ് വാഹനങ്ങളുമെല്ലാം അവസാന മണിക്കൂറില്‍ പ്രധാന ജങ്ഷനില്‍ കൂടിയുള്ള കലാശക്കൊട്ട് ഇക്കുറിയുണ്ടാവില്ല. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണമുണ്ട്. കോവിഡ് ബാധിതര്‍ക്ക് സമ്മതിദാനാവകാശം ഉറപ്പുവരുത്തി എന്നതിലൂടെ ചരിത്രത്തിലും ഇടം പിടിക്കുകയാണ് ഈ തെരഞ്ഞെടുപ്പ്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ചൊവ്വാഴ്ചയാണ് പോളിങ് എങ്കിലും ഡിസംബര്‍ രണ്ട് മുതല്‍ തന്നെ കോവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിത്തുടങ്ങിയിരുന്നു.
Post Your Comments