തിരുവനന്തപുരം: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് തുടങ്ങും. ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാൻ കഴിയും. എന്നാൽ മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തപാൽ വോട്ടുകൾ ആദ്യം എണ്ണും.
Read Also: മരണത്തിൽ ദുരൂഹത; അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തനെന്ന് കെ സുരേന്ദ്രൻ
സർവീസ് വോട്ടുകൾക്ക് പുറമേ കോവിഡ് ബാധിതകർക്കുള്ള സ്പെഷ്യൽ തപാൽ വോട്ടകളുമുണ്ട്. രണ്ടേമുക്കാൽ ലക്ഷം വോട്ടുകളാണ് ഇത്തരത്തിലുള്ളത്. ത്രിതലപഞ്ചായത്തുകളിലെ വോട്ടുകൾ ബ്ലോക്കുകളിലാണ് എണ്ണുന്നത്. മുൻസിപ്പാലികളിലേയും കോർപ്പറേഷനുകളിലേതും വോട്ടിംഗ് സാമഗ്രഹികൾ വിതരണം ചെയ്ത സ്ഥലത്തുമെണ്ണും. എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് വോട്ടെണ്ണുന്നത്.
അതേസമയം മണിക്കുറുകൾ പിന്നിടുമ്പോഴും നെഞ്ചിടിപ്പോടെ മുന്നണികൾ രംഗത്ത് തന്നെ സജീവം. എന്നാൽ ഉജ്ജ്വല വിജയമുറപ്പിച്ച് ബിജെപി. തലസ്ഥാന നഗരം പിടിച്ചെടുക്കുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ് യുഡിഎഫ്. എന്നാൽ ഇത്തവണ ബിജെപിയ്ക്ക് അനുകൂലമെന്ന ആശങ്കയിലാണ് ഇരു മുന്നണികളും.
Post Your Comments