KeralaLatest NewsNews

ഇക്കുറി മലബാര്‍ മേഖലയിലും എന്‍ഡിഎയ്ക്ക് തിളക്കമാര്‍ന്ന വിജയം നേടുമെന്ന് ബിജെപി

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങളുടെ പരമ്പരയാണ് മുഖ്യമന്ത്രി നടത്തിയത്.

തലശ്ശേരി: സംസ്ഥാനത്തെ മൂന്നാംഘട്ട വോട്ടെടുപ്പ് നടന്ന മലബാര്‍ മേഖലയിലും എന്‍ഡിഎ മുന്നണി തിളക്കമാര്‍ന്ന വിജയം നേടുമെന്നും കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ പരമ്പരാഗത കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിയുമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. തലശ്ശേരി മുനിസിപ്പാലിറ്റി 40-ാം വാര്‍ഡ് സെയ്താര്‍പള്ളി മദ്രസത്തില്‍ മുബാറക്ക് യുപി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: പെരിയ ഇരട്ടകൊലപാതകം: സിബിഐയോട് നിസഹകരിച്ച് സർക്കാർ

എന്നാൽ നാളിതുവരെയില്ലാത്ത തരത്തില്‍ കേരളത്തിലെ വോട്ടര്‍മാര്‍ ക്ഷുഭിതരാണ്. നാലേകാല്‍ കൊല്ലത്തെ പിണറായി സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളയിലും അഴിമതിയിലും അധോലോക പ്രവര്‍ത്തനത്തിലുമുള്ള ക്ഷോഭമാണ് ജനങ്ങള്‍ക്കുള്ളത്. ഇത് വോട്ടെടുപ്പില്‍ എന്‍ഡിഎയ്ക്ക് അനുകൂലമാകും. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങളുടെ പരമ്പരയാണ് മുഖ്യമന്ത്രി നടത്തിയത്. പരാജയ ഭീതി കാരണമാണ് ഇത്തരം നടപടികള്‍. കോണ്‍ഗ്രസും-സിപിഎമ്മും തമ്മില്‍ പലയിടങ്ങളിലും ധാരണയിലാണ്. ജില്ലയിലെ പല പ്രദേശങ്ങളിലും സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. ആന്തൂരിലും കോടിയേരിയിലും കതിരൂര്‍ പഞ്ചായത്തിലും സിപിഎം കളളവോട്ട് ചെയ്തു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എന്‍ഡിഎ വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button