തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ ജനങ്ങളുടെ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന കോൺഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും നയം നാടിന്റെ നിലനിൽപിന് ആപത്താണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പൗരത്വ ബില്ലിനെതിരെയുള്ള വിവാദങ്ങൾ വിഭാഗീയത സൃഷ്ടിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധമറിയിച്ചുള്ള കേരള സർക്കാർ നിലപാട് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതാണ്. ഇത്തരം കാര്യങ്ങളിൽ നിന്ന് സർക്കാർ പിൻതിരിയണമെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ലീഗും ഒരുമിച്ചു ധർണ്ണ നടത്തുന്നത് രാഷ്ട്ര വിഭജനത്തിന് വേണ്ടിയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.
ALSO READ: പൗരത്വ നിയമ ഭേദഗതി; കേരളം ഒരുമിച്ചുനില്‍ക്കുന്നതില്‍ അഭിമാനമെന്ന് സ്‌പീക്കർ
ജനങ്ങളുടെ പ്രശ്നനങ്ങൾക്കോ വേണ്ടിയോ, വികസനത്തിന് വേണ്ടിയോ അല്ല രാജ്യ വിരുദ്ധ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി എല്ലാക്കാലത്തും യുഡിഎഫും എൽഡിഎഫും ഒന്നാകുന്നു.തീവ്രവാദിയായ മദനിക്കുവേണ്ടിയും ഇവർ ഒന്നിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന അല്പത്വവും ഭരണഘടനാവിരുദ്ധവുമാണെന്നും കൃഷ്ണദാസ് കൊച്ചിയിൽ പറഞ്ഞു.
Post Your Comments