Latest NewsNewsInternational

കൊവിഡ് പ്രതിസന്ധി രൂക്ഷം; സമ്പന്നര്‍ക്ക് പ്രത്യേക നികുതിയുമായി ഒരു രാജ്യം

ഐറിസ്:കോവിഡ് വൈറസിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സമ്പന്നര്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി അര്‍ജന്റീന. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വാങ്ങാനും പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമാണ് സമ്പന്നരില്‍ നിന്ന് അധിക നികുതി ഇപ്പോൾ ഈടാക്കുന്നത്. 26 വോട്ടുകള്‍ക്കെതിരെ 42 വോട്ടിനാണ് സെനറ്റ് തീരുമാനം പാസാക്കിയത്. രാജ്യത്ത് 12000ത്തോളം കോടീശ്വരന്മാരുണ്ടെന്നാണ് കണക്ക്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ ഈ തീരുമാനം സഹായകരമാകുമെന്ന് പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു. 370 കോടി ഡോളര്‍ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടലുകൾ. ഒറ്റത്തവണ മാത്രമാണ് നികുതി ഈടാക്കുകയെന്ന് ബില്ലിന് മുന്‍കൈയെടുത്ത സെനറ്റര്‍ കാല്‍ലോസ് കസേരിയോ പറഞ്ഞതായി ബ്ലൂംബെര്‍ഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button