CricketLatest NewsIndiaNewsSports

പാണ്ഡ്യയുടെ ഇരട്ട സിക്സർ ഗതി മാറ്റി; പരമ്പര നേടി ഇന്ത്യ

ഇന്ത്യയ്ക്ക് ആവേശജയം, പരമ്പര

അവേശം അവസാന ഓവർ വരെ നീണ്ടുനിന്ന രണ്ടാം ടി20 മത്സരത്തിനൊടുവിൽ ഇന്ത്യയ്ക്ക് ജയം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ ഈ മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ ജയം സ്വന്തമാക്കി പരമ്പര നേടിയത്. അവസാന ഓവറിൽ രണ്ട് സിക്സർ പറത്തി ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ വിജയം ഉറപ്പാക്കി.

ഓസ്ട്രേലിയ ഉയർത്തിയ 195 എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യ ഇറങ്ങിയത്. ട്വന്റി 20യിൽ ഇന്ത്യയുടെ തുടർച്ചയായ ഒൻപതാം ജയമാണിതെന്ന പ്രത്യേകതയുമുണ്ട്. അവസാന രണ്ട് ഓവറുകളിൽ ഹാർദ്ദിക പാണ്ഡ്യയും ശ്രേയസ് അയ്യരും മികച്ച പ്രകടനം പുറത്തെടുത്തു. 14 റൺസ് വേണ്ടി വന്ന അവസാന ഓവറിൽ പാണ്ഡ്യ ടീമിനെ രക്ഷപെടുത്തി.

ആദ്യ ഓവറുകളിൽ പതറി എങ്കിലും കെഎൽ രാഹുലും ശിഖർ ധവാനും ചേർന്ന് ഇന്ത്യയ്ക്ക് ഭേതപ്പെട്ട തുടക്കം തന്നെ നൽകി. അർധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 52 റൺസ് ആണ് ധവാൻ നേടിയത്. നാലാം സമ്പറിൽ സഞ്ജു സാംസണെ ഇറക്കിയെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാൻ താരത്തിനായില്ല. 10 പന്തുകളിൽനിന്നും 15 റൺസ് നേടാൻ മാത്രമാണ് സഞ്ജുവിനായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button