ബെംഗളുരു: ബിജെപി പോലും കോണ്‍ഗ്രസിനേപ്പോലെ തങ്ങളെ വഞ്ചിച്ചിട്ടില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കോണ്‍ഗ്രസുമായുള്ള സഖ്യ സര്‍ക്കാര്‍ ഏറെക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാക്കിയ നല്ല പ്രതിച്ഛായ തകര്‍ത്തുവെന്നുമാണ് ജെഡിഎസ് നേതാവ് കൂടിയായ എച്ച് ഡി കുമാരസ്വാമി പറഞ്ഞിരിക്കുന്നത്. 12 വര്‍ഷത്തെ പ്രതിച്ഛായയാണ് കോണ്‍ഗ്രസ് സഖ്യത്തോടെ തകര്‍ന്നതെന്നും കുമാരസ്വാമി ശനിയാഴ്ച പറഞ്ഞു.
മൈസുരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമാരസ്വാമി. ബിജെപിയുടെ ബി ടീം എന്ന് വിളിച്ച് ആക്ഷേപിച്ച കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍ എച്ച് ഡി ദേവഗൌഡയാണ് സഖ്യത്തിന് നിര്‍ബന്ധിച്ചത്. ആ തീരുമാനം പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുന്നതിന് കാരണമായി. വൈകാരികമായ ആ തീരുമാനമാണ് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയായതെന്നും കുമാരസ്വാമി ആരോപിക്കുന്നു.
Post Your Comments