![](/wp-content/uploads/2020/12/monu-mukherjee-e1607267868603.jpg)
കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടന്‍ മനു മുഖര്‍ജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. 90 വയസ്സായിരുന്നു ഇദ്ദേഹത്തിന്. വിഖ്യാത സംവിധായകന്‍ മൃണാളന്‍ സെന്നിന്റെ നില്‍ അകാഷര്‍ നിച് എന്ന സിനിമയിലൂടെയാണ് മനു മുഖര്‍ജി ചലച്ചിത്ര ലോകത്തിലേക്ക് ചുവടുവെക്കുകയുണ്ടായത്. സത്യജിത് റേയുടെ ജോയ് ബാബാ ഫെലുനാഥ്, ഗണശത്രു എന്നി സിനിമകളില്‍ ശ്രദ്ധേയമായ വേഷമാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
കുട്ടികളുടെ ചിത്രമായ പട്ടാല്‍ഘറിലെ അഭിനയത്തിനും ഇദ്ദേഹത്തിന് നിരൂപണ പ്രശംസ ലഭിച്ചിരുന്നു. മനു മുഖര്‍ജിയുടെ മരണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി.
Post Your Comments