മുംബൈ: കൊവിഡ് വൈറസ് രോഗിയായ ക്യാബിൻ ക്രൂവുമായി സർവീസ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. മധുര-ഡൽഹി വിമാനത്തിൽ നവംബർ 13 നാണ് സംഭവം നടന്നത്. തലേന്ന് നടത്തിയ കൊവിഡ് ഫലം യാത്ര ആരംഭിക്കുന്നതിന് ഒരുമണിക്കൂർ മുൻപ് ലഭിച്ചിട്ടും 40 കാരിയായ ക്യാബിൻ ക്രൂവിനെ ജോലി ചെയ്യാൻ അധികൃതർ അനുവദിക്കുകയായിരുന്നുവെന്നാണ് വിവരം ലഭിക്കുന്നത്. ഇവർക്കൊപ്പം സഞ്ചരിച്ചവർക്കാർക്കും രോഗം ബാധിച്ചിട്ടില്ലെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നത്. അതേ സമയം ഗുരുതര വീഴ്ച്ചയെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കി.
Post Your Comments