ബെയ്ജിങ് : പരീക്ഷണാത്മക കോവിഡ് വാക്സിനുകൾ വലിയ തോതിൽ ജനങ്ങളിൽ കുത്തിവയ്ക്കാനൊരുങ്ങി ചൈന. ഇതിന്റെ ഭാഗമായി ചൈനയിലുടനീളമുള്ള പ്രവിശ്യാ ഗവൺമെന്റുകൾ പരീക്ഷണാത്മക വാക്സിന് ഓർഡൽ നൽകിയിരിക്കുകയാണ്. എന്നാൽ വാക്സിൻ ഗുണമേൻമയെക്കുറിച്ചോ ജനങ്ങളിലേക്ക് വാക്സിൻ എങ്ങനെ എത്തിക്കുമെന്നോ ആരോഗ്യ വിദഗ്ധർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം കോവിഡ് വാക്സിന്റെ അന്തിമ പരീക്ഷണം വേഗത്തിലാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച യു.എൻ യോഗത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. പരീക്ഷണം പൂർത്തിയാക്കിയ ഫൈസർ വാക്സിന്റെ ഉപയോഗത്തിന് ബ്രിട്ടൺ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ നടപടി.
അന്തിമ അനുമതി നൽകുന്നതിന് മുമ്പുതന്നെ ചൈനയിലെ പത്ത് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കും മറ്റും പരീക്ഷണാത്മക വാക്സിൻ ഇതിനോടകം നൽകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ചൈനീസ് അധികൃതരോ വാക്സിൻ നിർമാതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ചെനയിൽ ഇത്രവലിയ തോതിൽ ഒരു പരീക്ഷണാത്മക വാക്സിൻ കുത്തിവയ്ക്കുന്നത് എന്തിനാണെന്നും ആരോഗ്യ വിദഗ്ധർ ചോദിക്കുന്നു.
Post Your Comments