ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. കാവേരി ഡല്‍റ്റ, തെക്കന്‍ ജില്ലകളിലാണു ശക്തമായ മഴയുള്ളത്. വടക്കന്‍ തമിഴ്നാട്ടില്‍ ഇടവിട്ടു മഴ . മഴക്കെടുതികളില്‍ ഇതുവരെ 20 പേര്‍ മരിച്ചെന്നാണു അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത് . എന്നാല്‍ എഴു മരണങ്ങളാണു ഇപ്പോൾ സര്‍ക്കാര്‍ കണക്കിലുള്ളത്. കൊസസ്തല നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തിരുെവള്ളൂര്‍ ജില്ലയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്ധ്രപ്രദേശിലെ കൃഷ്ണ നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെയാണു കൊസസ്തലയില്‍ ജലനിരപ്പുയരാന്‍ തുടങ്ങിയത്.
Post Your Comments