KeralaNattuvarthaLatest NewsNews

കുരുട്ടുബുദ്ധിയുമായി കോൺഗ്രസ്, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; പൊലീസ് പിടിയിലായത് നാല് പേർ

കിളിമാനൂർ പള്ളിക്കൽ പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കോൺഗ്രസിന്റെ 4 പ്രവർത്തകർ പൊലീസ് പിടിയിൽ. വോട്ടർമാർക്ക് പണം കൊടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നു ഇവർ ശ്രമിച്ചത്. പണം വിതരണം ചെയ്യാനെത്തിയ നാലു കോൺ​ഗ്രസുകാരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

പള്ളിക്കൽ പഞ്ചായത്തിലെ പ്ലാച്ചിവിള 12 ആം വാർഡിലാണ് സംഭവം. കോൺ​ഗ്രസ് പ്രവർത്തകരായ റാഫി നൂർമഹൽ പള്ളിക്കൽ, ഷംസുദ്ദീൻ താഴെവിളയിൽവീട്, സാബു വിളയിൽവീട്, ഷാജഹാൻ എസ് എ മൻസിൽ വേളാക്കട എന്നിവരെയാണ് പിടികൂടിയത്.

വോട്ടർമാർക്ക് പണം നൽകുന്ന വിവരം അറിഞ്ഞ നാട്ടുകാർ ഇവരെ തടയുകയായിരുന്നു. ഇവർ വന്ന വാഹനത്തിൽ നിന്നും കോൺഗ്രസിന്റെ കൊടി ഉൾപ്പെടെയുള്ള പ്രചാരണ സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button