ഹൈദരാബാദ് : ഖുശ്ബുവിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട് നടിയും മുൻ എംപിയുമായ വിജയശാന്തി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമാണ് രാജിവച്ചത്. വിജയശാന്തി തിങ്കാളാഴ്ച ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിൽ വിജയശാന്തി ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനു മുന്‍പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബിജെപി അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ എത്തിയ വിജയശാന്തി 1997ൽ ബിജെപിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്കെത്തുന്നത്. തെലങ്കാന സംസ്ഥാന വിഭജനത്തെച്ചൊല്ലിയുള്ള ഭിന്നതകളെ തുടർന്ന് 2005ലാണ് ഇവർ ബിജെപി വിട്ടത്.
തുടർന്ന് സ്വന്തം പാർട്ടി രൂപീകരിച്ച വിജയശാന്തി ഈ പാർട്ടിയെ ടിആർഎസുമായി ലയിപ്പിച്ചു. 2009 ലെ തെരഞ്ഞെടുപ്പിൽ മേദക് മണ്ഡലത്തിൽ ടിആർഎസ് സ്ഥാനാർഥിയായി മത്സരിച്ച ഇവർ ലോക്സഭയിലേക്കെത്തുകയും ചെയ്തു. പിന്നീടാണ് വിജയശാന്തി ടിആർഎസ് ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ എത്തിയത്.
Post Your Comments