KeralaLatest NewsNews

പേ​രാ​മ്പ്ര പിടിച്ചെടുക്കാനൊരുങ്ങി അ​ബ്​​ദു​ള്ള​ക്കു​ട്ടിയുടെ റോ​ഡ് ഷോ

പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍ഡു​ക​ളി​ലെ​യും ബ്ലോ​ക്ക്, ജി​ല്ല ഡി​വി​ഷ​ന്‍ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും അ​ണി​നി​ര​ത്തി​യാ​ണ് റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്.

പേ​രാ​മ്പ്ര: പടയൊരുക്കത്തിനൊരുങ്ങി ബിജെപി. ഭരണം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ബിജെപി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അ​ബ്​​ദു​ള്ള​ക്കു​ട്ടി പേ​രാ​മ്പ്ര​യി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തി. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍ഡു​ക​ളി​ലെ​യും ബ്ലോ​ക്ക്, ജി​ല്ല ഡി​വി​ഷ​ന്‍ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും അ​ണി​നി​ര​ത്തി​യാ​ണ് റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്. പേ​രാ​മ്പ്ര ചെ​മ്പ്ര റോ​ഡ് ജ​ങ്​​ഷ​നി​ല്‍നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​മാ​ര്‍ക്ക​റ്റ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. ബി.​ജെ.​പി പേ​രാമ്പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ വി.​സി. ബി​നീ​ഷ്, യു​വ​മോ​ര്‍ച്ച സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ കെ. ​അ​നൂ​പ്, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍ഡ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ കെ.​എം. സു​ധാ​ക​ര​ന്‍, ജി​ഷ സു​ധീ​ഷ്, സി.​കെ. ലീ​ല, സു​നി, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ മ​ധു പു​ഴ​യ​രി​ക​ത്ത്, എം. ​ജ​യ​സു​ധ, സ​ന്തോ​ഷ് കാ​ളി​യ​ത്ത് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read Also: ഇനി മതപരിവര്‍ത്തനവീരന്മാര്‍ കുടുങ്ങും; കടുപ്പിച്ച് മധ്യപ്രദേശ്

ബി.​ജെ.​പി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം. ഷി​ബി, രാ​ഗേ​ഷ് ത​മ്മ​ല്‍, എ. ​ബാ​ല​ച​ന്ദ്ര​ന്‍, കെ. ​രാ​ഘ​വ​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ കെ.​എ​ന്‍. വി​നു, ഇ.​കെ. സു​ബീ​ഷ്, ശ്രീ​ജി​ത്ത് ക​ല്ലോ​ട്, ടി.​പി. രാ​ജേ​ഷ്, പി. ​ബി​ജു കൃ​ഷ്​​ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button