Latest NewsIndiaNews

സായാഹ്ന നടത്തത്തിന് ഇറങ്ങിയ പെണ്‍കുട്ടിയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

കൊല്‍ക്കത്ത : സായാഹ്ന നടത്തത്തിന് ഇറങ്ങിയ പെണ്‍കുട്ടിയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയിലെ ന്യൂ ടൗണിലാണ് 17 വയസുള്ള പെണ്‍കുട്ടിയെ നാല് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെ പെണ്‍കുട്ടി സായാഹ്ന നടത്തത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് സംഭവം നടന്നത്.

വെളിച്ചം കുറവുള്ള സ്ഥലത്ത് വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഒരു സുഹൃത്തിനോടൊപ്പമാണ് പെണ്‍കുട്ടി സായാഹ്ന നടത്തത്തിനായി വീട്ടില്‍ നിന്ന് പോയത്. നടത്തം തുടരുന്നതിനിടയില്‍ പ്രതികള്‍ പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ വെച്ച് പ്രതികള്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. രാത്രി 10.30 ഓടെ പോലീസ് പട്രോളിംഗ് സംഘം പെണ്‍കുട്ടിയുടെ നിലവിളി കേട്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തി.

കുറ്റിക്കാട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. പ്രതികളില്‍ ഒരാളെ സംഭവസ്ഥലത്തു വെച്ചു തന്നെ പോലീസ് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രതി പൊലീസുമായി പങ്കുവെച്ചു. തുടര്‍ന്ന് ബാക്കി പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 376 ഡി (കൂട്ട ബലാത്സംഗം), 342, പോക്‌സോ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button