KeralaLatest NewsNews

ശിവസേന വോട്ടുകള്‍ ആര്‍ക്ക്? പിന്തുണ തങ്ങള്‍ക്ക് തന്നെയാണെന്ന് ബിജെപി

പല പാര്‍ട്ടിക്കാരും ശിവസേന വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് വരുത്താന്‍ ശ്രമിച്ചപ്പോള്‍ സംസ്ഥാന കമ്മിറ്റി ഒടുവില്‍ ഒരു പത്രക്കുറിപ്പ് തന്നെയിറക്കി രംഗത്തെത്തിയിരിക്കുകയാണ്.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിലേക്കുള്ള പരസ്യ പ്രചാരണം നാളെ വൈകുന്നേരത്തോടെ അവസാനിക്കും. അവസാന വോട്ടും പെട്ടിയിലാക്കാന്‍ വേണ്ടിയുളള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും. ഇതിനിടെയാണ് സംസ്ഥാനത്ത് ശിവസേന ആരെ പിന്തുണയ്‌ക്കുന്നുവെന്ന ചര്‍ച്ച സജീവമാകുന്നത്.കേരളത്തിൽ ഒരു മുന്നണിയുടേയും ഭാഗമാകാതെ ശിവസേന ഒറ്റയ്‌ക്ക് മത്സരിക്കുന്ന ഒട്ടനവധി വാര്‍ഡുകളുണ്ട്. സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത വാര്‍ഡുകളുമുണ്ട്. ഇവിടങ്ങളില്‍ പാര്‍ട്ടി ആരെ പിന്തുണയ്‌ക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മഹാരാഷ്ട്രയിലും കേന്ദ്രത്തിലുമൊക്കെ അടിയാണെങ്കിലും പഴയ സഖ്യകക്ഷിയുടെ പിന്തുണ തങ്ങള്‍ക്ക് തന്നെയാണെന്നാണ് ബി ജെ പിയുടെ വിശ്വാസം. മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമോയെന്ന് ചോദിക്കുന്നവരുമുണ്ട്. കോണ്‍ഗ്രസിന് കേരളത്തില്‍ ശിവസേനയുമായുളള സഖ്യം ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യമല്ല. എന്നാല്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയ യു ഡി എഫിന് ശിവസേനയുടെ വോട്ട് കിട്ടിയാല്‍ എന്താ കുഴപ്പം എന്നാണ് ചിലരുടെ ചോദ്യം. പല പാര്‍ട്ടിക്കാരും ശിവസേന വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് വരുത്താന്‍ ശ്രമിച്ചപ്പോള്‍ സംസ്ഥാന കമ്മിറ്റി ഒടുവില്‍ ഒരു പത്രക്കുറിപ്പ് തന്നെയിറക്കി രംഗത്തെത്തിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ ഭാഗമായിട്ടല്ല ശിവസേന മത്സരിക്കുന്നതെന്നാണ് ശിവസേന കേരള രാജ്യപ്രമുഖ എം എസ് ഭുവനചന്ദ്രന്‍ പറയുന്നത്.

Read Also: നാലില്‍ നിന്ന് നാല്‍പ്പത്തെട്ടിലേക്ക്; വിജയക്കൊടി പാറിച്ച് ബിജെപി

പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ സ്വന്തം നിലയില്‍ പാര്‍ട്ടി ചിഹ്നമായ അമ്പും വില്ലും അടയാളത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി ശിവസേന യാതൊരു സഖ്യവും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ മത്സരം രംഗത്തില്ലാത്ത വാര്‍ഡുകളില്‍ മത്സരിക്കുന്ന ശിവസേന സ്ഥാനാര്‍ത്ഥികള്‍ എന്‍ ഡി എയുടെ ഭാഗമാണെന്നുളള പ്രചാരണം ദുഷ്‌ടലാക്കോടെയുളളതാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തില്ലാത്ത സ്ഥലങ്ങളില്‍ ആര്‍ക്കാണ് പിന്തുണ എന്നത് സംബന്ധിച്ച കാര്യം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കേന്ദ്രത്തിലും പാര്‍ട്ടിയുടെ ആസ്ഥാനമായ മഹാരാഷ്ട്രയിലും ബി ജെ പിയോട് ഇടഞ്ഞ ശിവസേന കേരളത്തിലും അതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത് എന്നാണ് മനസിലാക്കേണ്ടത്. മുമ്ബ് ദേശീയ തലത്തില്‍ ഒറ്റക്കെട്ടായിരുന്നപ്പോഴും കേരളത്തില്‍ ശിവസേന ബി ജെ പിയ്‌ക്കെതിരെ മത്സരിച്ച ചരിത്രമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button