ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ നേട്ടം. ഫലമറിഞ്ഞ 149 സീറ്റുകളില്‍ കഴിഞ്ഞതവണ 99 സീറ്റ് നേടിയ ടി.ആർ.എസിന് (തെലങ്കാന രാഷ്ട്ര സമിതി) 55 സീറ്റിൽ മാത്രമാണ് വിജയം കൈവരിക്കാൻ സാധിച്ചത്. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം 44ഉം ബി.ജെ.പി 48ഉം വാർഡുകളിൽ വിജയിച്ചു. കോൺഗ്രസ് രണ്ട് സീറ്റിലും വിജയിച്ചു. കഴിഞ്ഞതവണ നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി വൻ മുന്നേറ്റമാണ് നടത്തിയത്.
Post Your Comments