കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ മാപ്പ് സാക്ഷിയാക്കാന്‍ നീക്കം. ഇതുസംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സികളാണ് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഡോളര്‍കടത്ത് കേസിലാണ് സ്വപ്ന സുരേഷും സരിത്തും മാപ്പ് സാക്ഷിയാകുമെന്ന അഭ്യൂഹങ്ങള്‍ വന്നിരിക്കുന്നത്. കേസില്‍ ഇരുവരും ചെറുമീനുകളാണെന്നും വമ്പന്‍ സ്രാവുകള്‍ രാഷ്ട്രീയക്കാരും വന്‍കിട ബിസിനസ്സുകാരുമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. ഇതോടെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ ആശങ്കയിലാണ്.
ഇരുവരുടേയും രഹസ്യ മൊഴി കോടതി രേഖപ്പെടുത്തുന്നുണ്ട്. അതിനിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ ഉള്ളതു കൊണ്ടാണ് ഇതെന്നാണ് സൂചന. ഡിപ്ലോമാറ്റിക് ബാഗ് വഴിയാണ് കോടികളുടെ കള്ളപ്പണം ഗള്‍ഫിലേക്ക് കടത്തിയിട്ടുള്ളത്. സ്വപ്നയും സരിത്തുമാണ് ഇത് സംബന്ധിച്ച് കസ്റ്റംസിന് മുമ്പാകെ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പല പ്രമുഖരും ഈ വലയത്തിലുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്. യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദീഖിനേയും നിലവില്‍ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.
പല പ്രമുഖരുടേയും പണം ഡിപ്ലോമാറ്റിക് ചാനല്‍ വഴി വിദേശത്തേക്കെത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയുടേയും സരിത്തിന്റേയും മൊഴി പുറത്ത് വന്നാല്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചത്. വിദേശത്തേക്ക് വലിയ അളവില്‍ ഡോളര്‍കടത്തിയെന്നാണ് കണ്ടെത്തല്‍ അതീവ നിര്‍ണ്ണായകമാണ്. ഇതില്‍ കൂടുതലും രാഷ്ട്രീയക്കാരുടെ പണമാണെന്നും റിവേഴ്‌സ് ഹവാലയാണ് നടത്തിയിരിക്കുന്നതെന്നുമാണ് സൂചന. നൂറുകോടിയിലേറെ രൂപ വിദേശത്തേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തല്‍. കടത്തിയതിലേറെയും കൈക്കൂലി പണമാണ്. പ്രമുഖര്‍ കള്ളപ്പണം നയതന്ത്ര ചാനലിലൂടെ എത്തിച്ചുവെന്നാണ് സൂചന. അഴിമതി പണമെല്ലാം ഗള്‍ഫിലെത്തിയെന്ന സൂചനയിലാണ് ഇഡി അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് യൂണി ടെക് ഉടമ സന്തോഷ് ഈപ്പനേയും മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് ആയിരുന്ന അരുണ്‍ ബാലചന്ദ്രനേയും ചോദ്യം ചെയ്യും. ശിവശങ്കറില്‍ നിന്നും ഒരു ഫോണ്‍കൂടി കണ്ടെത്തിയിരുന്നു. ഈ ഫോണിലെ വിവരങ്ങളും ശേഖരിച്ച് വരികയാണ്.
Post Your Comments