കൊൽക്കത്ത: ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർക്ക് പെട്രോൾ കൊടുക്കേണ്ട എന്ന തീരുമാനവുമായി കൊൽക്കത്ത പോലീസ്. ഇത് സംബന്ധിച്ച നിർദ്ദേശം പോലീസ് പെട്രോൾ പമ്പുടമകൾക്ക് നൽകി. പിൻസീറ്റിലെ യാത്രക്കാർക്കും ഹെൽമറ്റ് ഉണ്ടായിരിക്കണം. ഡിസംബർ എട്ടു മുതൽ കൊൽക്കത്ത പോലീസിന്റെ പരിധിയിൽ നിയമം പ്രാബല്യത്തിൽ വരും.
ഫെബ്രുവരി രണ്ടു വരെയായിരിക്കും പുതിയ ഉത്തരവിന് സാധുതയുള്ളത്. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കൊൽക്കത്ത പോലീസ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നിരവധി നിയമലംഘനങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും കൊൽക്കത്ത പോലീസ് കമ്മീഷണർ അനുജ് ശർമ വ്യക്തമാക്കി.
Post Your Comments