Latest NewsNewsIndiaEntertainment

നിലവിലെ നിയമത്തിൽ തൃപ്തിയുണ്ടെങ്കിൽ ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്തിന്?; കങ്കണ

ലോകത്തിന് മുഴുവന്‍ ഭക്ഷണമെത്തിക്കുന്ന നമ്മുടെ കര്‍ഷകരാണ് ഏറ്റവും ദരിദ്രര്‍

ഇന്ത്യയിലെ കര്‍ഷക സംഘടനകള്‍ ഡിസംബര്‍ എട്ടിന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെതിരെ ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ത്യയില്‍ വര്‍ഷംതോറും ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. നിലവിലെ നിയമങ്ങളില്‍ തൃപ്തരാണെങ്കില്‍ ആരാണ് ആത്മഹത്യ ചെയ്യുക എന്നാണ് കങ്കണ ട്വിറ്ററില്‍ ചോദിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ‘ഓരോ വര്‍ഷവും ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. ലോകത്തിന് മുഴുവന്‍ ഭക്ഷണമെത്തിക്കുന്ന നമ്മുടെ കര്‍ഷകരാണ് ഏറ്റവും ദരിദ്രര്‍. നിലവിലുള്ള നിയമങ്ങളില്‍ തൃപ്തരാണെങ്കില്‍ ആരാണ് സമരവും, ആത്മഹത്യയുമൊക്കെ ചെയ്യുക?’ എന്ന കങ്കണയുടെ ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിയ്ഞ്ഞു. പ്രസക്തമായ ചോദ്യമെന്നാണ് ആരാധകർ പറയുന്നത്.

എന്നും കര്‍ഷകര്‍ക്കൊപ്പമാണെന്നും, പഞ്ചാബിന് ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും താരം പറഞ്ഞതിന് പിന്നാലെയാണ് കര്‍ഷകർ ആഹ്വാനം ചെയ്ത ഭാരത ബന്ദിനെതിരെ താരം ട്വീറ്റുമായി രം​ഗത്തെത്തിയിരിക്കുന്നത്. അതേ സമയം ദേശീയതക്കൊപ്പം നിൽക്കുന്ന താരത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധം ആണുയരുന്നത്, എല്ലാ പ്രതിഷേധങ്ങളെയും പരിഹാസങ്ങളെയും നേരിട്ട് താരം തിൻമകൾക്കെതിരെയുള്ള പോരാട്ടം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button