കർഷക സമരത്തെ പരിഹസിച്ച് ട്വിറ്ററിൽ മോശം പരാമർശങ്ങൾ നടത്തി വിവാദമൊഴിയാതെ കങ്കണ റണൗത്ത്. സമരത്തെ അവഹേളിച്ചുള്ള കങ്കണയുടെ ‘നൂറ് രൂപ’ ആരോപണത്തിൽ മാപ്പപേക്ഷ ആവശ്യപ്പെട്ട് സിഖ് സംഘടന രംഗത്ത് വന്നിരിക്കുകയാണ്.
കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ അവഹേളിച്ച് കങ്കണ പങ്കുവെച്ച ട്വീറ്റായിരുന്നു വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. ഡൽഹി സി.എ.എ വിരദ്ധ സമര നായികയായ ബിൽകീസ് ബാനുവിനെ പൊലീസ് തടഞ്ഞതിന് പിറകെ, കർഷക സമരത്തിൽ പങ്കെടുത്തുള്ള മറ്റൊരു പ്രായം ചെന്ന സ്ത്രീയുടെ ചിത്രം പോസ്റ്റ് ചെയ്ത കങ്കണ, നൂറ് രൂപ കൊടുത്താൽ ഏത് സമരത്തിലും പോകുന്നവരാണ് ഇവർ എന്ന് പരിഹസിക്കുകയായിരുന്നു.
Post Your Comments