ന്യൂഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് ആണ് പിഎന്‍ആര്‍ എന്ന് അറിയപ്പെടുന്നത്. ഇതൊരു നമ്പരാണ്. ഈ നമ്പര്‍ വഴി യാത്ര സംബന്ധിച്ച വിവരങ്ങളെല്ലാം യാത്രക്കാര്‍ക്ക് അറിയാന്‍ സാധിക്കും. റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകള്‍ക്കു പുറമേ ഐര്‍സിടിസി വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും ഇപ്പോള്‍ വാട്ട്സ്ആപ്പ് വഴിയും പിഎന്‍ആര്‍ സ്റ്റാറ്റസ് യാത്രക്കാര്‍ക്ക് അറിയാന്‍ കഴിയും. ഇതുവഴി യാത്രകള്‍ മുന്‍കൂട്ടി തീരുമാനിക്കാനും സമയ നഷ്ടം ഒഴിവാക്കാനും കഴിയും.
വാട്ട്സ്ആപ്പ് വഴി ഐആര്‍സിടിസി പിഎന്‍ആര്‍ സ്റ്റാറ്റസും മറ്റ് വിവരങ്ങളും എങ്ങനെ ലഭ്യമാകാം എന്ന് പരിശോധിക്കാം. ഈ ഫീച്ചറിന്റെ സഹായത്തോടെ ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് തത്സമയ ട്രെയിന്‍ സ്റ്റാറ്റസ്, മുമ്പത്തെ റെയില്‍വേ സ്റ്റേഷന്‍, വരാനിരിക്കുന്ന സ്റ്റേഷന്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, കൂടുതല്‍ ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ വാട്ട്സ്ആപ്പ് വഴി ലഭിക്കും. ട്രെയിന്‍ വൈകി ഓടുന്ന വിവരങ്ങളും ഈ ഫീച്ചര്‍ നല്‍കുന്നു.
ഇതിനായി ആദ്യം ചെയ്യേണ്ടത്, നിങ്ങളുടെ ഫോണിലെ വാട്ട്സ്ആപ്പ് അപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യുക എന്നതാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യാനും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ അപ്ഡേറ്റു ചെയ്യാനും കഴിയും. ശേഷം, നിങ്ങളുടെ മൊബൈല്‍ ഫോണിലെ റെയിലൊഫിയുടെ ട്രെയിന്‍ എന്‍ക്വയറി നമ്പറായ ‘+ 91-9881193322” സേവ് ചെയ്യുക. ഈ കോണ്‍ടാക്റ്റ് നിങ്ങളുടെ വാട്ട്സ്ആപ്പ് കോണ്‍ടാക്റ്റ് പട്ടികയില്‍ കാണാം.
ഇനി കോണ്‍ടാക്റ്റ് പട്ടിക തുറക്കുന്നതിന് വാട്ട്സ്ആപ്പില്‍ പുതിയ മെസ്സേജ് ബട്ടണില്‍ ടാപ്പു ചെയ്യുക. തുടര്‍ന്ന് റെയിലോഫി കോണ്‍ടാക്റ്റ് തിരഞ്ഞെടുത്ത് മെസ്സേജ് വിന്‍ഡോയില്‍ നിങ്ങളുടെ 10 അക്ക പിഎന്‍ആര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. നിങ്ങള്‍ പിഎന്‍ആര്‍ നമ്പര്‍ റെയിലോഫിയിലേക്ക് അയച്ചാല്‍, വാട്ട്സ്ആപ്പ് വഴി നിങ്ങള്‍ക്ക് ട്രെയിന്‍ സ്റ്റാറ്റസും തത്സമയം അപ്ഡേറ്റും ലഭിക്കുന്നതായിരിക്കും.
Post Your Comments