ന്യൂഡൽഹി : കാത്തിരിപ്പുകൾക്ക് വിരാമമിട്ട് രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണത്തിന് സജ്ജമാകുന്നു. ആദ്യം വാക്സിന്‍ നല്‍കുക മുന്‍ഗണനാക്രമം അനുസരിച്ച് 30 കോടി പേര്‍ക്കായിരിക്കും. ആദ്യ വാക്സിന് പരമവവധി വില 730 രൂപയായിരിക്കും.കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Also : സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാർശ എത്തിയത് സർക്കാരിൽ നിന്നു തന്നെയെന്ന് പിഡബ്ല്യുസി
ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ടവരുടെ പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. വാക്സിന്‍ വിതരണത്തിന് സംസ്ഥാനങ്ങളില്‍ നേതൃത്വം നല്‍കാന്‍ ത്രിതല സംവിധാനമാകും ഉപയോഗിക്കുക. രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന, ജില്ല, ബ്ലോക്ക് തലങ്ങളിലാണ് വാക്സിന്‍ വിതരണത്തിനുള്ള ത്രിതല സംവിധാനം. ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കൊവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. സര്‍വകക്ഷി യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍, വിവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക.
Post Your Comments