KeralaLatest NewsNews

ശബരിമലയില്‍ 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന അറിയിപ്പ് പിന്‍വലിച്ചു

ശബരിമല : ശബരിമലയില്‍ 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് ശബരിമല ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ വന്ന അറിയിപ്പ്  പിന്‍വലിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നടക്കം എതിര്‍പ്പ് വന്നതോടെ അറിയിപ്പ് പിന്‍വലിക്കുകയായിരുന്നു.

Read Also : സംസ്ഥാനത്ത് കോവിഡ് പരിശോധന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യവകുപ്പ്

ശബരിമല ഓണ്‍ലൈന്‍ വിര്‍ച്വല്‍ ക്യൂ ബുക്കിംഗിനായുള്ള വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളിലായിരുന്നു 50 വയസില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല എന്ന് പോലീസ് വകുപ്പ് വ്യക്തമാക്കിയിരുന്നത്.

2018ല്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ തിടുക്കം കാട്ടിയിരുന്ന സര്‍ക്കാരിന്റെ കീഴിലെ പോലീസ് വകുപ്പ് തന്നെയായിരുന്നു 2020ല്‍ യുവതി പ്രവേശനം അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പോലീസ് നിലപാട് പരസ്യമാക്കിയതോടെ സര്‍ക്കാരിന് വലിയ നാണക്കേടാണുണ്ടായത്. ഇതിനെ തുടര്‍ന്ന് പോലീസിന്റെ നടപടിയെ തള്ളിപ്പറഞ്ഞ് സര്‍ക്കാരും ദേവസ്വംബോര്‍ഡും രംഗത്തെത്തിയതോടെ യുവതി പ്രവേശനം പാടില്ലെന്ന വരി വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. പകരം 61നും 65നും ഇടയില്‍ പ്രായമുള്ള ഭക്തര്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം എന്നാക്കിമാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button