കൊച്ചി: നഷ്മായ പള്ളികള്‍ക്ക് മുന്നില്‍ നാളെ മുതല്‍ സമരം ചെയ്യുമെന്ന് കടുപ്പിച്ച് യാക്കോബായ സഭ. നീതി നിഷേധിക്കപ്പെട്ടെന്ന് യാക്കോബായ സഭ പറയുന്നു. ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്നും അവർ പ്രഖ്യാപിച്ചു. ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ 52 പള്ളികളിലും ഡിസംബര്‍ 13 ന് തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭയുടെ അറിയിപ്പ് ഉണ്ട്. ഇടവകാംഗങ്ങളെ പള്ളികളില്‍ നിന്ന് പുറത്താക്കരുതെന്ന് സുപ്രീംകോടതിവിധിയില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും യാക്കോബായ സഭ നേതൃത്വം ചൂണ്ടികാട്ടുന്നു. നഷ്ടപ്പെട്ട പള്ളികള്‍ക്ക് മുന്നില്‍ റിലേ സത്യാഗ്രഹ സമരം നടത്താനും യാക്കോബായ സഭ നേരത്തെ തീരുമാനം കൈകൊണ്ടിരിന്നു .
സഭക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സർക്കാരിനെതിരെയല്ല, നീതി ലഭിക്കാൻ വേണ്ടിയാണ് തങ്ങളുടെ സമരമെന്ന് സഭ സെക്രട്ടറി പീറ്റർ കെ ഏലിയാസ് പറഞ്ഞു. നഷ്ടപ്പെട്ട പള്ളികൾക്ക് മുന്നിൽ നാളെ പന്തൽ കെട്ടി സമരം നടത്തുമെന്നും 13 ന് ഈ പള്ളികളിൽ തിരികെ പ്രവേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
Post Your Comments