Latest NewsIndiaNews

തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം

ചെന്നൈ: തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നു. പത്ത് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 75 കുടിലുകൾ, എട്ട് കോൺക്രീറ്റ് വീടുകൾ പൂർണമായി തകർന്നുവെന്നാണ് കണക്കുകൾ സൂചിപ്പിച്ചിരിക്കുന്നത്. 2135 വീടുകൾക്ക് ഭാഗികമായി കേടുപാടുണ്ടായി. 196 വളർത്തുമൃഗങ്ങൾ ചത്തു. പശുവിന് 30,000 ഉൾപ്പടെ വളർത്തു മൃഗങ്ങൾ നഷ്ടമായവർക്കും ധനഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാവേരി തീരത്തേക്ക് മന്ത്രിമാരുടെ സംഘത്തെ അയച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. അടിയന്തരമായി കുടുംബങ്ങൾക്ക് ധനസഹായം കൈമാറാൻ ജില്ലാകളക്ടർമാർക്ക് നിർദേശം നല്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button