പത്തനംതിട്ട: ശബരിമലയില്‍ വെർച്വൽ ക്യൂ ബുക്കിംഗിൽ നിന്നും യുവതികളെ വിലക്കിയതിൽ പങ്കില്ലെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ്. തീരുമാനമെടുത്തത് പൊലീസാണെന്ന് ബോർഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം രണ്ടായിരമായി ഉയര്‍ത്തിയതിനെതുടര്‍ന്നാണ് കഴിഞ്ഞ ദിവസം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വീണ്ടും തുടങ്ങിയത്.
10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശമില്ലെന്ന് ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയത് ചർച്ചയായിരുന്നു. ബുക്കിംഗ് പൂര്‍ത്തിയായതിനാല്‍ ഈ മണ്ഡല മകരവിളക്ക് കാലത്ത് യുവതി പ്രവേശനം ഉണ്ടാകില്ലെന്ന് ഉറപ്പായി. യുവതീ പ്രവേശനത്തിലെ സർക്കാറിന്റെ നിലപാട് മാറ്റമാണോ എന്ന നിലക്ക് വരെ സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുമ്പോഴാണ് ദേവസ്വം ബോർഡ് വിശദീകരണം നടത്തുന്നത്.
Post Your Comments