റിപ്പോ – റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. ബാങ്കുകളുടെ വായ്പാ നിരക്ക് നാല് ശതമാനമായും റിവേഴ്സ് റിപ്പോ 3.35 ശതമാനമായും തുടരും. തുടർച്ചയായ മൂന്നാം തവണയാണ് റിപ്പോ – റിവേഴ്സ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.
റിപ്പോ – റിവേഴ്സ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തില്ലെന്ന് പല പ്രമുഖരും വിലയിരുത്തിയിരുന്നു. ചില്ലറ പണപ്പെരുപ്പം ഒക്ടോബര്‍ മാസം 7.61 ശതമാനമായി ഉയർന്നതായി ഏറ്റവും പുതിയ ഡാറ്റ പുറത്തുവന്നതിനാലാണ് ഇത്തരമൊരു വിലയിരുത്തലില്‍ പ്രമുഖര്‍ എത്താന്‍ കാരണം.
Post Your Comments