രത്ലം : ‘സൈക്കോപാത്ത് കില്ലര്‍’പൊലീസിന്റെ വെടിയേറ്റ് മരിച്ചു. പ്രായമായവര്‍ മാത്രമുള്ള വീട് തിരഞ്ഞ് കണ്ടെത്തി അവരെ കൊലപ്പെടുത്തി മോഷണം നടത്തുന്ന സൈക്കോപാത്ത് കില്ലറാണ് പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മദ്ധ്യപ്രദേശത്തിലെ രത്ലമിലാണ് സൈക്കോപാത്ത് കില്ലര്‍ എന്നറിയപ്പെടുന്ന ദിലീപ് ദേവാല്‍ വെടിയേറ്റ് മരിച്ചത്. ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് വിവിധ സംസ്ഥാനങ്ങളിലായി ആറോളം കൊലക്കേസുകളില്‍ പ്രതിയാണ്.
Read Also : യാത്ര ഒഴിവാക്കണം; ഇറാന്റെ ഭീഷണിക്ക് പിന്നാലെ നിര്‍ദേശവുമായി ഇസ്രായേൽ
രത്ലമില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ ദീപാവലി ദിവസം വെടിവച്ച് കൊന്നശേഷം മോഷണം നടത്തിയ സംഭവത്തില്‍ പൊലീസ് ഇയാളെ തേടുകയായിരുന്നു. ഇതിനിടയിലുണ്ടായ ഏറ്റുമുട്ടലിലാണ് ദിലീപ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ അഞ്ച് പൊലീസുകാര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
മുതിര്‍ന്നവരുളള വീട് നോക്കി വച്ച ശേഷം അവരെ ആക്രമിച്ച് കൊലപ്പെടുത്തി കൊളള നടത്തുന്നതുകൊണ്ടും പൊലീസ് ഉദ്യോഗസ്ഥയെ വരെ കൊലപ്പെടുത്തിയിട്ടുളളതിനാലുമാണ് ഇയാളെ സൈക്കോപാത്ത് കില്ലര്‍ എന്ന് പൊലീസ് വിളിച്ചിരുന്നത്.
Post Your Comments