കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് ആസ്ഥാനത്ത് ഇ.ഡി പരിശോധന നടത്തുന്നതിനിടെ പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 150-ഓളം പ്രവർത്തകർക്കെതിരെയാണ് പന്നിയങ്കര പോലീസ് കേസെടുത്തിരിക്കുന്നത്.
റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടംകൂടി, ഗതാഗതം സ്തംഭിപ്പിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. രാജ്യമാകെ 26 കേന്ദ്രങ്ങളിലായി ഇ.ഡി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഓഫീസിലും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു കേരളത്തിലും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയത്.
മീഞ്ചന്തയിലെ ഓഫീസില്‍ ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് വൈകീട്ട് വരെ നീണ്ടു. റെയ്ഡ് നീണ്ടപ്പോള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതിലാണ് പന്നിയങ്കര പൊലീസ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Post Your Comments