മധ്യപ്രദേശിലെ രത്‌ലാമിൽ നടന്ന പോലീസ് ഏറ്റുമുട്ടലിൽ “സൈക്കോപതിക് കില്ലർ” എന്ന് പോലീസ് വിശേഷിപ്പിക്കുന്ന കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. ഗുജറാത്തിലെ ദഹോദ് സ്വദേശിയായ ദിലീപ് ദേവാല്‍ ആണ് ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വ്യത്യസ്ത സംസ്ഥാനങ്ങളിലായി ഇയാളുടെ പേരില്‍ 6 കൊലപാതക കേസുകള്‍ നിലവിലുണ്ട്.
രത്‌ലാമിൽ നവംബർ 25 ന് ചോതി ദീപാവലി ആഘോഷിക്കുന്ന തിരക്കിനിടെ ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും മകളും വീട്ടിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ദിലീപ് ദേവാല്‍ ആയിരുന്നു. അന്ന് രാത്രി പടക്കം പൊട്ടുന്ന ശബ്ദത്തിനിടയിലാണ് ദിലീപ് ദേവാല്‍ കൂട്ടരും ഈ കുടുംബത്തെ വെടിവെച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു.ദിലീപ് ദേവാല്‍ ഒരു സൈക്കോ കില്ലറാണെന്നും പ്രായമായവരുടെ ഉടമസ്ഥതയിലുള്ള വീടുകളാണ് അയാളുടെ ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments