ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയായ ബിത്താൻ ദേവിയെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 100 വയസ് കഴിഞ്ഞ ബിത്താൻ ദേവി ഇപ്പോൾ അനാഥയാണ്. മൂന്ന് ആണ്മക്കൾക്ക് ജന്മം നൽകി അവരെ വളർത്തി വലുതാക്കിയെങ്കിലും ബിത്താൻ ദേവിക്ക് പ്രായമായതോടെ മക്കൾ ഇവരെ ഉപേക്ഷിച്ചു.
3 ആണ്മക്കളും ഏഴ് പേരക്കുട്ടികളുമുള്ള ബിത്താൻ ദേവിയുടെ ഇപ്പോഴത്തെ ആകെയുള്ള ആശ്രയം നരേന്ദ്ര മോദി സർക്കാർ നൽകി വരുന്ന പെൻഷൻ ആണ്. “മോദി എനിക്ക് പണം തരുന്നു. അദ്ദേഹം എനിക്ക് 2000 രൂപ പെൻഷൻ തരുന്നു. അതിനാൽ ഞാൻ എന്റെ 12 ബിഗ ഭൂമി മോദിജിക്ക് നൽകും ”- കൂടുതൽ ഊർജ്ജത്തോടെ അവർ പറയുന്നു.
പ്രായാധിക്യത്തിന്റെ അവശത ശരീരത്തിനെ ബാധിച്ചപ്പോഴാണ് മക്കൾ അമ്മയെ ഉപേക്ഷിച്ചത്. ബിത്താൻ ദേവിയുടെ ഭർത്താവ് നേരത്തേ തന്നെ മരിച്ചിരുന്നു. തനിക്ക് 100 വയസ്സിനു മുകളിൽ പ്രായമുണ്ടെന്നും മരിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നിയിരുന്നുവെന്നും ബിത്താൻ ദേവി പറയുന്നു.
തന്റെ എല്ലാ സ്വത്തുക്കളും പ്രധാനമന്ത്രി മോദിക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് ബിത്താൻ ദേവി വാർത്താശ്രദ്ധ നേടിയത്. മെയിൻപുരി തഹ്‌സിലിലെ അഭിഭാഷകൻ കൃഷ്ണൻ പ്രതാപ് സിങ്ങിനെ കോടതിയിലെത്തി സന്ദർശിച്ച് തനിക്കുള്ള സ്വത്ത് മോദിജിക്ക് നൽകാനുള്ള നടപടിക്രമങ്ങൾ ചെയ്തു നൽകണമെന്നും ബിത്തൻ ദേവി ആവശ്യപ്പെട്ടു.
Post Your Comments