സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ ആകെയുള്ളത് 1850 പ്രശ്നബാധിത ബൂത്തുകള്‍. ഈ സ്ഥലങ്ങളില്‍ വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ചു. കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കാനും കമ്മീഷന്‍ തീരുമാനമെടുത്തു.
പ്രശ്ന ബാധിത ബൂത്തുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ നടപടികള്‍ തീരുമാനിച്ചത്. 1850 പ്രശ്ന ബാധിത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം പ്രശ്ന ബാധിത ബൂത്തുകള്‍ ഉള്ളത്. 785 ബൂത്തുകളാണ് കണ്ണൂരില്‍ പ്രശ്നബാധിതമായി കണ്ടെത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. അഞ്ച് ബൂത്തുകള്‍ മാത്രമാണ് പ്രശ്നബാധിതമായി കണ്ടെത്തിയത്. ഇവിടങ്ങളില്‍ വെബ്കാസ്റ്റിംങ് കർശനമായി ഏര്‍പ്പെടുത്തും.
Post Your Comments