
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം ആറര കോടി ആയി ഉയർന്നു. 6,75,673 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,55,13,293 ആയി ഉയർന്നു. മരണസംഖ്യ പതിനഞ്ച് ലക്ഷം പിന്നിട്ടു. 4,53,60,788 പേർ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യമൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.
രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 2,17,986 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി നാൽപത്തിയഞ്ച് ലക്ഷം പിന്നിട്ടു. 2,82,828 പേർ മരണമടഞ്ഞു.
Post Your Comments