Latest NewsIndiaNews

ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം ഉടൻ അറിയാം; രാജ്യം ഉറ്റുനോക്കുന്നു

ഹൈദരാബാദ്: അതി നിർണായകമായ ഹൈദരാബാദ് കോർപ്പറേഷന്‍ തിരഞ്ഞെടുപ്പിന്‍റെ ഫലമറിയാൻ മണിക്കൂറുകള്‍ മാത്രം ബാക്കി. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രാജ്യശ്രദ്ധയാകര്‍ഷിച്ച കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികൾക്കെല്ലാം നിര്‍ണായകമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിക്ക് വേണ്ടി പട നയിച്ചപ്പോൾ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തന്നെയായിരുന്നു ടിആർഎസിന്‍റെ പ്രചാരണരംഗത്തെ താരം. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിൽ എഐഎംഐഎമ്മും ശക്തമായ പ്രചാരണമാണ് നടത്തിയത്.

ബിജെപി കേന്ദ്രനേതാക്കളുടെ വലിയ നിര പ്രചാരണത്തിനെത്തിയതോടെയാണ് പതിവില്ലാത്തവിധം ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചത്.നഗരത്തിലാകെ 15 കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ തുടങ്ങും. സിആർപിഎഫിനെയും പൊലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. പോളിംഗ് കുറയാന്‍ കാരണം ടിആർഎസാണെന്ന് ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button