ഹൈദരാബാദ്: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദിലെ പ്രധാന ഭാഗങ്ങളുള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളടക്കം വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം രാത്രി 8.30 മുതല്‍ 11.30 വരെ കനത്ത മഴയാണ് പ്രദേശത്ത് പെയ്തത്. താഴ്ന്ന പ്രദേശങ്ങളില്‍ ശക്തമായ ഒഴുക്കില്‍പെട്ട് രണ്ട് പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു.
Read Also : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഓള്‍ഡ് സിറ്റിയിലെ ഹോട്ടലില്‍ വെള്ളം കയറുകയും ആള്‍ക്കാരുടെ കണങ്കാല്‍ വരെ വള്ളത്തില്‍ മുങ്ങി ഭക്ഷണം കഴിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്ത് വിട്ടിരുന്നു. മറ്റൊരിടത്ത് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാറുകളും വാനുകളും മറ്റും ശക്തമായ വെള്ളത്തിന്റെ ഒഴുക്കില്‍ ഒഴുകി പോകുന്ന വീഡിയോയും എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്.
ശക്തമായ വെള്ളപൊക്കവും മഴയും കാരണം ഹൈദരാബാദിലിറങ്ങേണ്ട
എട്ട് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. ആറെണ്ണം ബാംഗ്ലൂരിലേക്കും, വിജയവാഡയിലേക്ക് ഒന്നും, ചെന്നൈയിലേക്കും ഒരു വിമാനവുമാണ് വഴിതിരിച്ച് വിട്ടത്.
Post Your Comments