
യുഎസ് : ജനങ്ങളുടെ പേടി മാറ്റാൻ ക്യാമറയ്ക്കു മുന്നിൽ വാക്‌സിൻ കുത്തിവെയ്പ് നടത്തുമെന്ന് ഉറപ്പുനൽകി നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. ക്യാമറയ്ക്കു മുന്നിൽ വച്ച് കുത്തിവെയ്പ് നടത്തും എന്ന് മുൻ അമേരിക്കൻ പ്രസിഡന്റുമാർ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് ജോ ബൈഡനും രംഗത്തെത്തിയത്.
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ വാക്‌സിനേഷൻ കുത്തിവയ്പ്പ് നടത്തുന്നത് ടിവിയിൽ സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഡോക്ടർ ആന്റണി ഫൌസി വാക്‌സിൻ സുരക്ഷിതമാണെന്ന് നിർദേശിച്ചാൽ കുത്തിവയ്പ്പ് നടത്തും. അത് സംപ്രേക്ഷണം ചെയ്യുന്നത് ഞാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു എന്ന് ജനങ്ങളെ അറിയിക്കാനും കൊറോണ ബാധിക്കില്ലെന്ന് വിശ്വാസമണ്ടെന്ന് പറയാനുമാണ്, അദ്ദേഹം വ്യക്തമാക്കി.
Post Your Comments