Latest NewsNewsIndia

ചരിത്രത്തില്‍ അപൂര്‍വം; പെരിയകേസ് പ്രതികളെ പൂട്ടാനൊരുങ്ങി കേന്ദ്രം

മുംബൈ: സി.ബി.ഐ.യുടെ ചരിത്രത്തില്‍ അപൂര്‍വമായാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ സേവനകാലാവധി നീട്ടി കേന്ദ്രം. തിങ്കളാഴ്ച വിരമിക്കാനിരുന്ന നന്ദകുമാര്‍ നായര്‍ എന്ന സിബിഐ ഓഫീസര്‍ക്ക് യാത്രയയപ്പ് യോഗവും ഒരുക്കുകയായിരുന്നു സഹപ്രവര്‍ത്തകര്‍. പെട്ടെന്നാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നിര്‍ണായക ഉത്തരവ് നന്ദകുമാര്‍ നായരെ തേടി എത്തിയത്. ആറുമാസത്തേക്ക് കൂടി സര്‍വീസ് കാലാവധി നീട്ടിയിരിക്കുന്നു എന്നതായിരുന്നു ആ ഉത്തരവ്.

പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ് നന്ദകുമാര്‍ നായര്‍. സൂപ്രണ്ട് പദവിയിലുള്ള ഇദ്ദേഹം സിബിഐ മുംബയ്, തിരുവനന്തപുരം സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് യൂണിറ്റുകളുടെ മേധാവിയാണ്. സിസ്റ്റര്‍ അഭയ കൊലക്കേസ് അന്വേഷണത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ നന്ദകുമാര്‍ രാഷ്‌ട്രപതിയുടെ പോലീസ് മെഡല്‍ അടക്കം നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് . വിചാരണ നടക്കുന്ന അഭയക്കേസില്‍ പ്രതികളെ അറസ്റ്റുചെയ്‌തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

Read Also: ഇന്ത്യയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു : ത്വരിത നീക്കങ്ങളുമായി കേന്ദ്രം

കൂടാതെ, പൂനെയിലെ യുക്തിവാദി നേതാവ് നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റുമരിച്ച കേസ്, ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണസംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നതും നന്ദകുമാര്‍ നായരാണ്. കേരളത്തിലെ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ നിര്‍ണായക സ്വാധീനമായ പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയാണ് നന്ദകുമാര്‍.

കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം സുപ്രീം കോടതി കഴിഞ്ഞദിവസം ശരിവച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button