ന്യൂഡല്‍ഹി : ഇന്ത്യയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു , ത്വരിത നീക്കങ്ങളുമായി കേന്ദ്രം.. ആഭ്യന്തര വിമാന സര്‍വീസ് ആണ് രാജ്യത്ത് പു: നരാരംഭിയ്ക്കാന് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള അനുകൂല നീക്കവുമായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. കോവിഡിന് മുമ്പുള്ള അംഗീകൃത ശേഷിയുടെ 80 ശതമാനം സര്‍വീസ് നടത്താന്‍ ആഭ്യന്തര വിമാനക്കമ്പനികളെ അനുവദിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
Read Also : ലോകത്തിലെ ഏറ്റവും വലിയ പരിവര്‍ത്തിത ഊര്‍ജ പാര്‍ക്ക് ഗുജറാത്തില്‍
നിലവില്‍ 70 ശതമാനം വിമാന സര്‍വീസുകളാണ് നടത്തിവരുന്നത്. നവംബര്‍ 30 വരെ ആഭ്യന്തര സര്‍വീസ് 2.52 ലക്ഷം വരെ ഉയര്‍ന്നതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററില്‍ വ്യക്തമാക്കി. ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് 80 ശതമാനം ശേഷിയോടെ അടിയന്തരമായി സര്‍വീസ് നടത്താന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ വിമാനയാത്രക്കുള്ള നിരക്ക് അതേ പടി തുടരും.
Post Your Comments