Latest NewsNewsIndia

ബുറേവി ചുഴലിക്കാറ്റ്; കെട്ടിടം വീണ് മൂന്ന് പേര്‍ മരിച്ചു, ചിദംബരം ക്ഷേത്രത്തില്‍ വെള്ളം കയറി

ചെന്നൈ നഗരത്തിലെ ചില താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി.

ബുറേവി ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിൽ തമിഴനാട്ടില്‍ മൂന്ന് മരണം. തഞ്ചാവൂരില്‍ രണ്ട് കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിലാണ് മൂന്നു പേരുടെ ജീവൻ നഷ്ടമായത്. കനത്തമഴയില്‍ ചെന്നൈ നഗരത്തിലെ ചില താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. ചിദംബരം ക്ഷേത്രത്തില്‍ വെള്ളം കയറി.

എലുമിചംകായ് പാളയത്ത് വീട് തകര്‍ന്നുവീണ് 70 വയസുള്ള ആര്‍ കുപ്പുസ്വാമിയും ഭാര്യ യശോധയുമാണ് മരിച്ചത്. വടക്കല്‍ ഗ്രാമത്തില്‍ ശാരദാംബാളാണ് കനത്തമഴയില്‍ കെട്ടിടം വീണ് ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്നാമത്തെയാള്‍.

ബുധനാഴ്ച മുതല്‍ പെയ്യുന്ന മഴയെ തുടർന്ന് വെള്ളം കയറി വ്യാപക കൃഷി നാശം സംഭവിച്ചതായി അധികൃതര്‍ പറയുന്നു. നിരവധിപ്പേരെ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button