തിരുവനന്തപുരം: ലക്ഷങ്ങളുടെ സാമ്പത്തികത്തട്ടിപ്പ് നടന്നതിന് പിന്നാലെ ട്രഷറി വകുപ്പിൽ വീണ്ടും തിരിമറി അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ നിന്ന് ഇടപാടുകാരൻ പിൻവലിച്ചതായി റിപ്പോർട്ടുകൾ . അതേസമയം പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പലിശ കൂട്ടുന്നതിലെ സാങ്കേതിക പ്രശ്നമാണുണ്ടായതെന്നുമാണ് ട്രഷറി ഡയറക്ടറേറ്റിന്റെ വിശദീകരണം.
തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ കഴിഞ്ഞ മാസം അഞ്ചിന് നടന്ന ഇടപാടാണിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 594846 രൂപയുള്ള അക്കൗണ്ടിൽ നിന്ന് 5,99,000 രൂപയാണ് പിൻവലിച്ചത്. അധികമായി പിൻവലിച്ചത് 4154 രൂപ. ഓവർഡ്രാഫ്റ്റ് സൗകര്യമില്ലാത്ത അക്കൗണ്ടിൽ നിന്നാണ് അധികം തുക പിൻവലിച്ചത്. ഒരു മാസത്തിനിടയിൽ നടത്തിയ പരിശോധനയിലാണ് അധികതുക പിൻവലിച്ച കാര്യം ട്രഷറി വകുപ്പ് അറിയുന്നത്.
Post Your Comments